കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തിൽ അധ്യാപകന്റെ വാദങ്ങൾ പൊളിയുന്നു. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് സസ്പെന്‍ഷനിലായ നീലേശ്വരം സ്കൂളിലെ അധ്യാപകന്റെ വാദം. എന്നാൽ ഈ വാദം കളവാണെന്ന് സ്കൂളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ അധ്യാപകന് കുറ്റം സമ്മതിച്ചിരുന്നു. അന്ന് രേഖാമൂലം നല്കിയ മൊഴിയില്‍ പഠനവൈകല്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.
Post Your Comments