Latest NewsIndia

എല്ലാവരും എഴുതിയത് ഒരേ ഉപന്യാസം, തെറ്റുകള്‍ പോലും ഒരുപോലെ; ചരിത്രകോപ്പിയടികണ്ട് ഞെട്ടി അധികൃതര്‍

ജുനഗഡ് : പ്ലസ്ടു പരീക്ഷയില്‍ 959 വിദ്യാര്‍ഥികളും ഉത്തരം എഴുതിയിരിക്കുന്നത് ഒരേ ചോദ്യത്തിന്, അതും ഒരേ രീതിയില്‍ ഒരേ തെറ്റുകള്‍ തന്നെയാണ് വരുത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടി കണ്ട് നടുങ്ങിയിരിക്കുകയാണ് ഗുജറാത്ത് സെക്കന്‍ഡറി ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് അധികൃതര്‍. ജുനഗഡ്, ഗിര്‍സോമനാഥ് ജില്ലയിലാണ് കൂടുതല്‍ കോപ്പിയടി നടന്നിട്ടുള്ളത്.

അധ്യാപകര്‍ ക്ലാസില്‍ വായിച്ച ഉത്തരം അതേപടി പരീക്ഷപേപ്പറില്‍ പകര്‍ത്തുകയായിരുന്നുവെന്ന് ചില വിദ്യാര്‍ഥികള്‍ അറിയിച്ചു. ചില സ്വാശ്രയ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളില്‍ 35,000 രൂപയോളമാണ് വാര്‍ഷിക ഫീസ്. എന്നിട്ട് പോലും അധ്യാപന നിലവാരം അധോഗതിയിലാണ്. ക്ലാസില്‍ ആകെ രണ്ടാഴ്ച മാത്രമാണ് പോയിട്ടുള്ളതെന്നും ചില കുട്ടികള്‍ അധികാരികളെ അറിയിച്ചു. ഒരു പരീക്ഷാകേന്ദ്രത്തിലെ 200 വിദ്യാര്‍ഥികളും എഴുതിയ ഉപന്യാസം ഒന്ന് തന്നെ. തുടക്കവും ഒടുക്കവും എല്ലാം ഒരുപോലെയാണ്.

അക്കൗണ്ടിങ്ങ്, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് കൂടുതല്‍ കോപ്പിയടി നടന്നിരിക്കുന്നത്. പരീക്ഷ റദ്ദാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതോടൊപ്പം ഈ വിദ്യാര്‍ഥികള്‍ കോപ്പയടിക്കുള്ള വിശദീകരണം നല്‍കണമെന്നും ബോര്‍ഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button