ഇസ്ലാമാബാദ് : പോര്‍വിമാനങ്ങളും ആയുധങ്ങളുടേയും കാര്യത്തില്‍ പാകിസ്ഥാന് റഷ്യയില്‍ നിന്നും വലിയ തിരിച്ചടി . റഷ്യയുടെ ആ തീരുമാനത്തിനു പിന്നില്‍ ഇന്ത്യ . ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി പാക്കിസ്ഥാനും റഷ്യയില്‍ നിന്നു ആയുധങ്ങള്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം പാക്കിസ്ഥാനു ആയുധങ്ങളോ പോര്‍വിമാനമോ പ്രതിരോധ സംവിധാനങ്ങളോ നല്‍കില്ലെന്ന് റഷ്യ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്‍ വ്യോമപ്രതിരോധം ശക്തമാക്കാനായി റഷ്യയുടെ പാന്‍സര്‍ (Pantsir) പ്രതിരോധ സിസ്റ്റവും ടി-90 ടാങ്കുകളും വാങ്ങുന്നു എന്നായിരുന്നു വാര്‍ത്ത. ഫെബ്രുവരി 27ന് ബാലാകോട്ടിലെ ഭീകര ക്യാംപുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ തകര്‍ത്തതിനു ശേഷം പാക്കിസ്ഥാന്റെ വ്യോമപ്രതിരോധം പതിമടങ് ശക്തമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
പാക്കിസ്ഥാനുമായി റഷ്യയ്ക്ക് ചെറിയൊരു സഹകരണം മാത്രമാണുള്ളത്. എന്നാല്‍ റഷ്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇന്ത്യയുടെ പ്രതിരോധത്തിന് ഭീഷണിയായ പാക്കിസ്ഥാനു ആയുധങ്ങള്‍ നല്‍കില്ല. ഇക്കാര്യം നേരത്തെ തന്നെ റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനു പ്രതിരോധ ആയുധങ്ങള്‍ നല്‍കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വക്കതാവ് അറിയിച്ചു. ഒരു സംഘം രഹസ്യാന്വേഷണ ഏജന്‍സികളാണ് പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്നു ആയുധങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കാണാന്‍ ശ്രമം നടത്തിയെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു.
ടാങ്ക്, ആന്റി-എയര്‍ക്രാഫ്റ്റ് ഗണ്ണുകള്‍, സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം എന്നിവ പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്ന് വാങ്ങാനാണ് പാകിസ്ഥാന്‍ ശ്രമം നടത്തിയത്. ഇന്ത്യയുടെ വെല്ലുവിളികളെ നേരിടാന്‍ ചൈനീസ് ആയുധങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഏറെ കുറെ മനസ്സിലാക്കി കഴിഞ്ഞു. ഇതോടെയാണ് റഷ്യയുടെ സഹായം തേടുന്നത്. റഷ്യയുമായുള്ള ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനു പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്.
Post Your Comments