മുംബൈ: വരിക്കാർക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ജിയോ. പ്രൈം അംഗത്വം ഫ്രീയായി തന്നെ പുതുക്കി നൽക്കുമെന്നു കമ്പനി അറിയിച്ചു. അതിനാൽ നിലവിലെ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ ലഭിക്കും. അതിനാൽ പ്രൈം അംഗത്വം പോകുന്നതോടെ ജിയോ വിടാന്‍ ഒരുങ്ങുന്നവരെ ഒപ്പം നിര്‍ത്താന്‍ കമ്പനിക്ക് സാധിക്കും. അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകൾ എന്നിവ സൗജന്യമായി പ്രൈം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
നേരത്തെ അംഗമായവർക്കും നിലവിൽ 99 രൂപ നൽകി പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം നല്‍കിയിരിക്കുന്നത്. നിലവിലുള്ള അംഗങ്ങൾ മൈജിയോ ആപ്പ് ഓപ്പൺ ചെയ്ത് മൈ പ്ലാൻ ക്ലിക്ക് ചെയ്തു ഇത് സംബന്ധിച്ച് പരിശോധന നടത്താവുന്നതാണ്. നിലവിൽ ജിയോക്ക് 30 കോടിയിലധികം വരിക്കാരുണ്ട്.
Post Your Comments