
ബെംഗലുരു: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. കിഴക്കന്‍ ബെംഗലുരുവിലെ ഭാരതിനഗറിനടുത്താണ് സംഭവം. ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ പിരിക്കുന്ന ശെല്‍വരാജാണ് 38 കാരനായ ഭരണീധരന്‍ എന്നയാളെ കൊലപ്പെടുത്തിയത്. ബന്ധുവായ യുവാവുമൊത്താണ് ഭരണീധരന്‍ സിനിമ കാണാനെത്തിയത്. ഇവരോട് പത്ത് രൂപ പാര്‍ക്കിങ് ഫീ ശെല്‍വരാജ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഭരണീധരനും ശെല്‍വരാജും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
Post Your Comments