എടവനക്കാട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എടവനക്കാട് മായാ ബസാര്‍ എടമുറ്റത്ത് അന്‍സാര്‍ (28), ചാത്തങ്ങാട് വടക്കേക്കര കളത്തിപ്പറമ്പ് ഇന്‍ഷാദ് (30) എന്നിവരാണു പിടിയിലായത്. രണ്ടാം പ്രതി സാമ്പത്തിക നേട്ടത്തിനായി വീട്ടമ്മയെ ഒന്നാംപ്രതിക്കു കാഴ്ചവച്ചുവെന്നു ഞാറയ്ക്കല്‍ പൊലീസ് പറയുന്നു. ഇംഗിതത്തിനു വഴങ്ങാതിരുന്നപ്പോള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസം 28ന് പകല്‍ രണ്ടാം പ്രതിയുടെ വീട്ടിലാണ് പീഡനം നടന്നത്. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Post Your Comments