NewsInternational

പ്രാതല്‍ കഴിക്കാതെ പരിശീലനത്തിനെത്തി; അബോധാവസ്ഥയില്‍ വിമാനം പറത്തിയത് 40 മിനിട്ട്

 

കാന്‍ബറ:  പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ് അബോധാവസ്ഥയില്‍ 40 മിനിറ്റ് വിമാനം പറത്തി. ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡ് വിമാനത്താവളത്തിന് മുകളിലാണ് പരിശീലനം നടന്നത്.

പ്രാതല്‍ കഴിക്കാതെ പരിശീലനത്തിനെത്തിയ പൈലറ്റിന് തലവേദനയെത്തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. അഡ്ലെയ്ഡ് ഫ്‌ലൈറ്റ് സ്‌കൂളിലെ വിമാനത്തിലാണ് ഗുരുതരമായ സംഭവമുണ്ടായതെന്ന് ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ അറിയിച്ചു. തലേദിവസം കൃത്യമായി ഉറങ്ങാതിരുന്ന പൈലറ്റ് ട്രെയിനി രാവിലെ ഒരു ചോക്ലേറ്റും എനര്‍ജി ഡ്രിങ്കും വെള്ളവുംമാത്രം കഴിച്ചാണ് പരിശീലനത്തിനെത്തിയത്. സംഭവസമയത്ത് അദ്ദേഹം കോക്പിറ്റില്‍ തനിച്ചായിരുന്നു. തലവേദനയെ തുടര്‍ന്ന് ഓട്ടോ പൈലറ്റ് സംവിധാനം ഉപയോഗിച്ചതിനാല്‍ അപകടം ഒഴിവായി. സമീപമുണ്ടായ മറ്റൊരു വിമാനത്തിന്റെ അകമ്പടിയോടെയാണ് പറന്നിറങ്ങിയത്. പരിശീലന പറക്കലിനു മുമ്പേ വിദ്യാര്‍ഥികളുടെ ഉറക്കം അടക്കമുള്ള ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ സ്ഥാപനം നടപടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button