കൊച്ചി: ലക്ഷ്യം വിദ്യാർഥികളും, ഇതര സംസ്ഥാന തൊഴിലാളികളും, വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന ബംഗാൾ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. ആലുവ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ബിജോയ് എന്ന നബിയേന്ദു മോണ്ടൽ (27), ബഡാ മാലിക്ക് എന്ന് വിളിക്കുന്ന നൂർ ഇസ്ലാം (35) എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികൾ 32 രണ്ട് ചെറിയ പോളിത്തീൻ കവറുകളിലായി 225 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നൂർ ഇസ്ലാം നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ആലുവ കുഞ്ചാട്ടുകരയ്ക്ക് സമീപത്തുള്ള വീട്ടിൽ എത്തിച്ച് ചെറുപൊതികളിലാക്കി ബിജോയിയുടെ പക്കൽ ഏൽപ്പിച്ച് വിൽപന നടത്തുന്നതാണ് പതിവ്.
Post Your Comments