കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കടല്‍തീരത്തുള്ള പ്ലാസ്റ്റിക്കുകള്‍ നീക്കംചെയ്യാന്‍ പദ്ധതി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി, സാമൂഹ്യ പ്രവര്‍ത്തകനും മല്‍സ്യതൊഴിലാളിയുമായ പ്രീയേഷ് മാളിയക്കലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 1, 16, 18 എന്നീ വാര്‍ഡുകളിലെ തീരദേശത്തെ പ്ലാസ്റ്റിക്കുകള്‍ മെയ് 12 ന് രാവിലെ ഏഴ് മണിക്കാണ് ശേഖരിക്കുന്നത്. പൂഴീത്തല ആസ്യാ റോഡില്‍ നിന്നാണ് പരിപാടി ആരംഭിക്കുക. തോണിയും പ്രത്യേക വലയും ഉപയോഗിച്ച് കടലിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് തീരത്ത് കൊണ്ട് വരും. അവിടെ വെച്ച് വൃത്തിയാക്കി, വേര്‍തിരിച്ച് ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പുനുരുപയോഗത്തിനായി ഷെഡ്രിംഗ് യുനിറ്റിലേക്ക് കൊണ്ട് പോകും. ആരോഗ്യ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ കടല്‍ ഭിത്തി വരെയുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക്കുകളാണ് ശേഖരിക്കുക. തുടര്‍ന്ന് കടലോരത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി പ്ലാസ്റ്റിക്ക് കടലില്‍ നിക്ഷേപിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ നേരിട്ട് അവതരിപ്പിക്കും. മെയ് 12 ന് രാവിലെ 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കടലോരത്ത് പ്ലാസ്റ്റിക്കുകള്‍ നിക്ഷേപിച്ചാല്‍ പിഴയീടാക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനം 17 ന് 15-ാം വാര്‍ഡില്‍ നടക്കും.
Post Your Comments