റിയാദ്: സൗദിയിൽ പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും സ്വന്തമാക്കാൻ അവസരം. വിദേശികള്‍ക്ക് സ്പോൺസര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസ സമ്പ്രദായത്തിന് ശൂറാ കൗൺസിൽ അംഗീകാരം നല്‍കി. ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കാനാണ് നീക്കം. ഇതോടെ രാജ്യത്ത് പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും വാങ്ങാം. കൂടാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും. അതേസമയം ദീര്‍ഘകാല വിസ അപേക്ഷകരുടെ പ്രായം 21 വയസ്സിൽ കുറയാൻ പാടില്ലെന്നാണ് ചട്ടം.
Post Your Comments