Latest NewsSaudi ArabiaGulf

സൗദിയില്‍ പ്രവാസികള്‍ക്ക് പുതിയ താമസ രേഖ : പ്രവാസികള്‍ക്ക് ഇനി കുടുംബത്തോടൊപ്പം ബന്ധുക്കളേയും കൊണ്ടുപോകാം : സ്ഥലം വാങ്ങാം.. വീട് വാങ്ങാം..

കൊച്ചി: സൗദിയില്‍ പ്രവാസികള്‍ക്ക് പുതിയ താമസ രേഖയ്ക്ക് സൗദി മന്ത്രാലയം അംഗീകാരം നല്‍കി. ഈ താമസരേഖ പ്രകാരം പ്രവാസികള്‍ക്ക് ഇനി കുടുംബത്തോടൊപ്പം ബന്ധുക്കളേയും കൊണ്ടുപോകാം. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരംനല്‍കി. ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ ഇഖാമ രണ്ടുതരത്തിലാകും നല്‍കുക. താത്ക്കാലികമായി നല്‍കുന്ന ഇഖാമയും ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയും വിദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. സൗദി സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഇഖാമ അനുവദിക്കുന്നത്.

ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയില്‍ വിദേശികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. ഇത്തരം ഇഖാമയുള്ളവര്‍ക്ക് കുടുംബത്തിനുപുറമേ ബന്ധുക്കളെയും കൊണ്ടുവരാനാകും. രാജ്യത്ത് സ്ഥലം വാങ്ങാനും വീടുകളും വാഹനങ്ങളും സ്വന്തമാക്കാനും സാധിക്കും. ആര്‍ക്കൊക്കെയാകും ഇത്തരം ഇഖാമ ലഭിക്കുകയെന്നതിന്റെ പട്ടിക മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

മലയാളികളടക്കമുള്ള പ്രവാസികളുടെ ബന്ധുക്കള്‍ക്ക് വലിയ തൊഴില്‍സാധ്യത നല്‍കുന്നതാണ് പുതിയ തീരുമാനം. ഇതുവരെ വിദേശികളുടെ കുടുംബത്തിനുമാത്രമായിരുന്നു ഇഖാമയില്‍ സൗദിയില്‍ താമസിക്കാന്‍ കഴിഞ്ഞിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button