![lady dead](/wp-content/uploads/2019/05/lady-dead.jpg)
ന്യൂഡൽഹി : യുവതിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു. ബൈക്കില്‍ ഒപ്പം കയറാന്‍ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്ല സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മിതല്‍ ജാദവ് (19) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേതന്‍ വഖേലയെയും സുഹൃത്തുക്കളായ ശ്രാവണ്‍, ധന്‍രാജ് എന്നിവരെ അറ്സറ്റ് ചെയ്തു.രണ്ട് ആഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.
മാര്‍ക്കറ്റില്‍ സഹോദരിക്കൊപ്പം നടക്കുമ്ബോള്‍ കേതന്‍ ബൈക്കിലെത്തി പെണ്‍കുട്ടിയോട് കയറാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് ഇയാള്‍ കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ കണ്ടുനില്‍ക്കുകയും ചിലര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments