തിരുവനന്തപുരം: യാത്രക്കാരെ വലച്ച സതേണ്‍ റെയില്‍വേയുടെ തീരുമാനത്തിനെതിരെ സംസ്ഥാനമനുഷ്യവകാശ കമ്മീഷന്‍ . നേരത്തെ അമൃത എക്‌സ്പ്രസ് പുറപ്പെട്ടിരുന്ന രാത്രി പത്തരക്ക് ഒരു തീവണ്ടിയെങ്കിലും തിരുവനന്തപുരത്ത് നിന്നും പുറപ്പെടണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. . തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമ്യത, രാജ്യറാണി എക്‌സ്പ്രസുകള്‍ രണ്ട് മണിക്കൂര്‍ നേരത്തെയാക്കിയതിനെതിരെ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ (ചെന്നൈ) മൂന്നാഴ്ചക്കകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അമൃത എട്ടരക്ക് തിരുവനന്തപുരത്ത് നിന്നും രാജ്യറാണി 8.50 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങി.മംഗലാപുരം എക്‌സ്പ്രസ് 8.40ന് കൊച്ചുവേളിയില്‍ നിന്നാണ് പുറപ്പെടുന്നത്.
വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് അമൃതയും രാജ്യറാണിയും എട്ടരക്കും 8.50നും പുറപ്പെടാന്‍ റയില്‍വേ തീരുമാനിച്ചത്. പുലര്‍ച്ചെ രണ്ടരക്ക് തൃശൂരിലെത്തുന്ന അമൃത പാലക്കാടെത്താന്‍ മൂന്നര മണിക്കൂറെടുക്കും. തീവണ്ടി തൃശൂരില്‍ നിര്‍ത്തിയിടാനാണ് തീരുമാനം. വെറുതെ നിര്‍ത്തിയിടാന്‍ ഒരു തീവണ്ടി നേരത്തെയാക്കുന്നത് എന്തിനാണെന്നും കമ്മീഷന്‍ ചോദിച്ചു.
Post Your Comments