തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനം മന്ത്രിയ്‌ക്കെതിരെ ഗണേഷ് കുമാർ നടത്തിയ വിവാദപ്രസ്താവനയ്‌ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ഭാഗമാണെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യം സംബന്ധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ വാക്കുകള്‍ മന്ത്രിമാര്‍ കേള്‍ക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് വനംമന്ത്രി അട്ടിമറിച്ചുവെന്നുമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞത്.
Post Your Comments