കൊച്ചി: വാഹന അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക ഉടൻ ലഭിക്കാനുള്ള നടപടികളുമായി അധികൃതർ. 90 മുതല്‍ 120 ദിവസത്തിനുള്ളില്‍ വാഹന അപകട കേസുകളിലെ നഷ്ടപരിഹാരം നല്‍കും വിധം രാജ്യത്താകമാനം മോട്ടോര്‍ ആക്‌സിഡന്റ് മീഡിയേഷന്‍ അഥോറിറ്റിയാണ് വരുന്നത്. വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് വേഗം നഷ്ടപരിഹാരം നല്‍കാനും നിലവിലെ തടസ്സങ്ങള്‍ പരിഹരിക്കാനുമാണ് അഥോറിറ്റി. ജില്ലാതലത്തിലാണ് അഥോറിറ്റി വരുക. മീഡിയേഷന്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനത്തിന് ഒരു സെല്ലുമുണ്ടാവും. രണ്ടുമാസത്തിനുള്ളില്‍ ഇതിന്റെ രൂപരേഖയും പ്രവര്‍ത്തനരീതിയും നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റി തയ്യാറാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Post Your Comments