ഫ്രാങ്ക്ഫര്‍ട്ട്: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന്റെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ ഹേമന്ത് കപ്പന്നയെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. ജനറല്‍ മോട്ടേഴ്സില്‍ 4000 ജീവനക്കാരെ പിരിച്ചുവിട്ട ഫെബ്രുവരിയിലാണ് ഹേമന്തിനേയും പിരിച്ചു വിട്ടത്.
2013-ലാണ് കപ്പന്ന അടങ്ങുന്ന ഗവേഷക സംഘം ഫോക്സ് വാഗണിലെ മലിനീകരണ തട്ടിപ്പ് വെളിച്ചെത്തു കൊണ്ടു വന്നത്. അന്ന് വെസ്റ്റ് വിര്‍ജിനിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു കപ്പന്ന. 1.1 കോടി ഡീസല്‍ കാറുകളില്‍ മലിനീകരണ തട്ടിപ്പ് നടത്താന്‍ ഫോക്സ് വാഗണ്‍ സോഫ്റ്റ്വെയര് ഘടിപ്പിച്ചു എന്നായിരുന്നു കണ്ടെത്തല്‍. 2015-ല്‍ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഇതിന്റെ നിയമ പോരാട്ടത്തിനായി യു.എസില്‍ മാത്രമായി 23 ബില്ല്യണ്‍ ഡോളറും (1.6 ലക്ഷം കോടി രൂപ) ആഗോളതലത്തില്‍ 33 ബില്ല്യണ്‍ (2.3 ലക്ഷം കോടി രൂപ) ഉം ഫോക്സ്വാഗണ് ചെലവഴിച്ചു. തട്ടിപ്പു നടത്തിയ കാറുകളില്‍ ആറു ലക്ഷം കാറുകള്‍ യുഎസിലായിരുന്നു.
2014-ലാണ് കപ്പന്ന യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ കപ്പന്ന പിന്നീട് ജനറല്‍ മോട്ടോഴ്സില്‍ ചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ കപ്പന്നയെ പുറത്താക്കലിന് മലിനീകരണ തട്ടിപ്പ് പരാതികളുമായി ബന്ധമില്ലെന്നും കന്പനിയുടെ മുഖംമിനുക്കലിന്റെ ഭാഗാമായാണ് പിരിച്ചുവിടലുകളെന്നും ജനറല്‍ മോട്ടോഴ്സിന്റെ വിശദീകരണം.
Post Your Comments