KeralaLatest News

ഇവരെ ശ്രദ്ധിയ്ക്കുക : വീട്ടമ്മമാരെ ആക്രമിച്ചും മുളകുപൊടി മുഖത്ത് വിതറിയും കവര്‍ച്ച നടത്തുന്ന സംഘം പൊലീസിന്റെ പിടിയിലായി

ശാസ്താംകോട്ട : വീട്ടമ്മമാരെ ആക്രമിച്ചും മുളകുപൊടി മുഖത്ത് വിതറിയും കവര്‍ച്ച നടത്തുന്ന സംഘം പൊലീസിന്റെ പിടിയിലായി . വയോധികരായ വീട്ടമ്മമാരെ തെരഞ്ഞുപിടിച്ചാണ് ഇവര്‍ ആക്രമണം നടത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്നത്.
കാവനാട് ഇടപ്പാടം വയല്‍ മുട്ടറ കിഴക്കതില്‍ സിദ്ദിഖ് (28), കരിക്കോട് ചപ്പേത്തടം തൊടിയില്‍ പുത്തന്‍വീട്ടില്‍ നിസാമുദ്ദീന്‍ (50), കുണ്ടറ മുക്കൂട് ഷൈനി ഭവനത്തില്‍ മുരുകന്‍ (52) എന്നിവരാണ് റൂറല്‍ പൊലീസ് സ്‌പെഷ്യല്‍ പൊലീസിന്റെ പിടിയിലായത് . വീട്ടുമുറ്റം വൃത്തിയാക്കുകയായിരുന്ന ശാസ്താംകോട്ട ആദിക്കാട്ട് വീട്ടില്‍ കമലാദേവി(85)യുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു ആക്രമിച്ച് 3.5 പവന്റെ മാല കവര്‍ന്ന സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

വയോധികര്‍ താമസിക്കുന്ന വീടുകള്‍ കണ്ടെത്തി കിണര്‍ വൃത്തിയാക്കാനും ചക്ക, മാങ്ങ എന്നിവ വാങ്ങാനുമെന്ന പേരില്‍ പകല്‍ എത്തിയാണ് കവര്‍ച്ച നടത്തിയിരുന്നത്. സ്ഥിരമായ വാസസ്ഥലമോ മൊബൈല്‍ ഫോണോ ഇല്ലാത്ത പ്രതികളെ ഏറെ പണിപ്പെട്ടാണ് സ്‌ക്വാഡ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button