മുംബൈ: ടിക്കറ്റ് വിലയില്‍ വമ്പൻ ഓഫറൊരുക്കി എയര്‍ ഇന്ത്യ. അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് വന്‍ ഡിസ്കൗണ്ടാണ് നല്‍കുകയെന്ന് എയര്‍ ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ എത്ര ശതമാനമാണ് ഡിസ്കൗണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാമ്ബത്തിക തകരാറ് മൂലം ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്.
സാധാരണയായി അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് തുകയുടെ 40 ശതമാനമോ അതിലധികമോ യാത്രക്കാര്‍ ഇടാക്കേണ്ടതായി വരാറുണ്ട്. ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിയത്തോടെ അവസാന നിമിഷ ബുക്കിങ്ങുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയും തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായും ശ്രദ്ധയില്‍പ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു. ഇതോടെയാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനമെടുത്തെത്ത്.
Post Your Comments