Latest NewsTechnology

ഇനി ചെല്ലപ്പേര് വിളിക്കാം; ഫേസ്ബുക്കില്‍ പുതിയ സംവിധാനം

 

ന്യൂയോര്‍ക്ക്: ഈയടുത്ത കാലത്തായി നിരവധി മാറ്റങ്ങളാണ് ഫേസ്ബുക്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ  ഉപഭോക്താക്കളുടെ
സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ അധവാ ചെല്ലപ്പേര് നല്‍കാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഉപയോക്താക്കള്‍ക്ക് ചാറ്റുകളോട് കൂടുതല്‍ മാനസികാടുപ്പം സൃഷ്ടിക്കാന്‍ സുഹൃത്തുക്കള്‍ക്ക് വിളിപ്പേരിടാനുള്ള അവസരമാണ് ഫേസ്ബുക്ക് ഒരുക്കി നല്‍കുന്നത്. ഫേസ്ബുക്കിന്റെ മെസഞ്ചര്‍ സേവനത്തിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഒരുങ്ങുന്നത്.

സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍, ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാല്‍ പേര് മാറ്റുമ്പോള്‍ ഇക്കാര്യം നിങ്ങളുടെ സുഹൃത്തിനെയും അറിയിക്കാം. പേര് നല്‍കാനായി വിളിപ്പേരിടാനുള്ളയാളുടെ ചാറ്റ് തുറക്കുക. തുടര്‍ന്ന് അതില്‍ മുകളില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തിരഞ്ഞെടുക്കുക. അതില്‍ നിക്ക് നെയിംസ് എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കാം. സുഹൃത്തിന്റെ പേരിന് മുകളില്‍ തൊട്ട്, പുതിയ പേര് നല്‍കാം. ചെല്ലപ്പേരുകളോ, ഇഷ്ടപ്പെട്ട പേരുകളോ, ഇരട്ട പേരുകളോയൊക്കെ ഇത്തരത്തില്‍ നല്‍കാവുന്നതാണ്.

വെറുമൊരു സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ആപ്പ് എന്ന നിലയില്‍ നിന്നും ഫേസ്ബുക്കിനെ മാറ്റി മികച്ച സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ജനകീയവും ഉപകാരപ്രദവുമാക്കുക എന്ന ആശയമാണ് ഇപ്പോഴത്തെ ഈ പുതിയ സംവിധാനത്തിന് പിന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button