Latest NewsIndia

വര്‍ഗീയ ലഹള : നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഗുവാഹത്തി : അസമിൽ ഹൈലകണ്ഡി നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു. ആക്രമികളെ തുരത്താന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. മൂന്ന് പൊലീസുകാരടക്കം 15ഓളം പേര്‍ക്ക് പരിക്കേറ്ററ്റു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഒരു വിഭാഗത്തിന്‍റെ ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ ആരാധനാലയ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശേഷം ഇന്ന് ഉച്ചയോടെ ആരാധനാലയത്തിന് മുന്നില്‍ നിന്ന വിശ്വാസികള്‍ക്കു നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങൾ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button