നിലമ്ബൂര്‍: കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എത്തിയ യുവതിയെ മന്ത്രവാദി പീഡിപ്പിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് വ്യാജ സിദ്ധനായിരുന്ന സുനീര്‍ മന്നാനിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പോത്തുകല്ലിലായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്ബ് യുവതി സുനീര്‍ മന്നാനിയുടെ അടുത്തെത്തുകയായിരുന്നു.
തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക് തന്റെകൂടെ വരണമെന്ന സുനീര്‍ മന്നാനി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സുനീര്‍ മന്നാനിക്കൊപ്പം ഏര്‍വാടിയിലേക്ക് പോയ യുവതിയെ യാത്രാ വേളയില്‍ ഇയാള്‍ പീഡിപ്പിച്ചു. തിരികെ നാട്ടില്‍ എത്തിയ ശേഷം ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Post Your Comments