തന്മയത്വമാര്‍ന്ന അഭിനയം കൊണ്ടും വ്യത്യസ്തമായ ശൈലികൊണ്ടും മലയാളികളുടെ മനസ് കീഴടക്കിയ പ്രിയനടനാണ് സൗബിന്‍ ഷാഹിര്‍. നടനും സംവിധായകനുമായ സൗബിന്‍ പിതാവായി. സൗബിനും ഭാര്യ ജാമിയ സാഹിറിനും ആണ്‍കുഞ്ഞാണ് പിറന്നത്. ‘ഇറ്റ്‌സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സഹിതമാണ് ഇന്‍സ്റ്റാഗ്രാം വഴി വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിന്‍ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. സൗബിന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പറവ സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ സ്വന്തമാക്കി.
Post Your Comments