തിരുവനന്തപുരം• ആക്കുളം ടൂറിസ്റ്റ് വില്ലേജും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിന് രണ്ട് ജീവനക്കാരെ സ്ഥലം മാറ്റി. സൂപ്പര്‍വൈസര്‍ ജയചന്ദ്രനെ ചിറയിന്‍കീഴ് ബോട്ട് ക്ലബിലേക്കും, അസിസ്റ്റന്റ് മാനേജര്‍ ഹരിഹരനെ ശംഖുമുഖം ടൂറിസം സെന്ററിലേക്കുമാണ് സ്ഥലം മാറ്റിയത്.
നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജും, പാര്‍ക്കും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡിടിപിസി അധികൃതരോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്ന് ഡിടിപിസി സെക്രട്ടറി ബിന്ദുമണിയാണ് രണ്ട് ജീവനക്കാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്.
7 കോടി രൂപയുടെ നവീകരണമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ നടത്തിയത്.
Post Your Comments