തിരുവനന്തപുരം: കേരളത്തിലുടനീളം അപകടങ്ങളില്‍പ്പെടുന്നവരുടെ രക്ഷയ്ക്കായി ഐ.എം.എ., കേരള പോലീസും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് നടത്തുന്ന ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ 9188 100 100 എന്ന സേവനത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഹൈവേ പോലീസ് വാഹനങ്ങളെ സജ്ജമാക്കുന്ന പദ്ധതി ആരംഭിച്ചു. ഈ വാഹനങ്ങളില്‍ അപകടം പറ്റുന്നവരെ സുരക്ഷിതമായി നീക്കം ചെയ്യുവാനുള്ള ഫോള്‍ഡബിള്‍ സ്ട്രക്ച്ചറും സ്‌പൈന്‍ ബോര്‍ഡും ഐ.എം.എ. പോലീസിന് കൈമാറി.
സംസ്ഥാനത്തെ മുഴുവന്‍ ഹൈവേ പോലീസ് സേനാംഗങ്ങള്‍ക്കും ഐ.എം.എ. പരിശീലനം നല്‍കി വരികയാണ്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് അപകടങ്ങള്‍ ഉണ്ടാകുന്ന വേളയില്‍ അടിയന്തര സുരക്ഷയൊരുക്കുവാന്‍ പോലീസ് ഹൈവേ പട്രോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. കൂടാതെ സംസ്ഥാന പോലീസ് ആസ്ഥാനത്തെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വീല്‍ച്ചെയറും ഐ.എം.എ. പോലീസിന് കൈമാറി.
പോലീസ് ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങില്‍ പോലീസിന് വേണ്ടി ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. എ.ഡി.ജി.പി. മനോജ് എബ്രഹാം, ഐജിമാരായ പി. വിജയന്‍, ജിതേന്ദ്ര കശ്യപ്, ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവ് സെക്രട്ടറി ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, വൈസ് ചെയര്‍മാന്‍ ഡോ. ജോണ്‍ പണിക്കര്‍, ഐ.എം.എ. പ്രസിഡന്റ് ഡോ. ആര്‍. അനുപമ, ഡോ. സിബി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments