Latest NewsKerala

തോമസ് ഐസക്കിനെതിരെ നിയമ നടപടി സ്വീകരിക്കും: ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തോമസ് ഐസക്കിനെതിരെ നിയമ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് തോമസ് ഐസക് തന്നെ ക്രൂശിച്ചുവെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ഐസക്കിനെതിരെ നിയമ നടപടി സ്വീകരിക്കുംമെന്നുംഅല്ലെങ്കില്‍ തോമസ് ഐസക് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ശ്രീധരന്‍ പി്ള്ള കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ എന്‍എച്ച് 66 നാലുവരിയാക്കുന്ന പദ്ധതിക്ക് ് കേന്ദ്രം തടയിട്ടതിനു പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അയച്ച കത്താണെന്ന് തോമസ് ഐസ്‌ക് ആരോപിച്ചിരുന്നു. കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ശ്രീധരന്‍ പിള്ള കത്തെഴുതിയെന്ന് തോമസ് ഐസ്‌ക പറഞ്ഞു. കൂടാതെ ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്തും മന്ത്രി പുറത്തു വിട്ടിരുന്നു.

എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ചുവെന്നും, കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button