മേലൂർ: വേനലിൽ കിണറുകളും കുളങ്ങളും വറ്റി വരളുമ്പോൾ ഒരു കിണറിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകുന്നു. മേലൂർ വടക്ക് താഴെപുനത്തയിൽ വീട്ടിൽ സതിയുടെ കിണറാണ് ഇത്തരത്തിൽ കവിഞ്ഞ് ഒഴുകുന്നത്. എന്നാൽ, കുറച്ചു കഴിയുമ്പോൾ വെള്ളം താഴും. ഇതിന്റെ കാരണം പരിശോധിച്ചപ്പോഴാണ് സംഭവം എന്താണെന്ന് മനസിലായത്. സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കിണറിലേക്ക് ഒഴുകുന്നത് മൂലമാണ് കിണർ നിറയുന്നത്.
മൂന്നാഴ്ചയോളമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ കിണർ തനിയെ നിറയുകയും വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും. ജല അതോറിറ്റി ഓഫിസിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്.
Post Your Comments