തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട്തിരിമറിയില്‍ നിര്‍ണായക നീക്കം . സംഭവത്തില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീ പത്മനാഭ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നീക്കം ചെയ്യുകയും ചെയ്തു. ഐആര്‍ ബറ്റാലിയനിലെ കമാന്‍ഡര്‍ വൈശാഖിനെയാണ് സസ്പെന്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ വോട്ട് തിരിമറിയില്‍ കേസ് എടുത്തതോടെയാണ് നടപടി.
അതേസമയം വോട്ട് തിരിമറിയിലെ പ്രധാനതെളിവായ ശ്രീപത്മനാഭ എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് നിക്കം ചെയ്തു. ഈ ഗ്രൂപ്പിലാണ് പോസ്റ്റല്‍ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് കേസെടുത്തത്. തുടര്‍ന്ന് സസ്പെന്റ് ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.
Post Your Comments