Latest NewsKerala

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ആരെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ആരെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് വേറെയാരുമല്ല, സിപിഎം ആണ് അതിനു പിന്നില്‍. ഇതിനായി സിപിഎം ഗൂഢാലോചന നടത്തിയതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.. പൊലീസിലെ പോസ്റ്റല്‍ വോട്ടുതിരിമറി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ മൂന്നോ നാലോ പേരില്‍ മാത്രമായി നടപടി ചുരുക്കാന്‍ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇന്ദിരഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

2016ല്‍ 2.6 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2019 വരെയുളള മൂന്നുകൊല്ലത്തിനിടെ 1.32 ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. സാധാരണനിലയില്‍ 10 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇടംപിടിക്കേണ്ട സ്ഥാനത്താണ് ഇത്. 10 ലക്ഷം യുഡിഎഫ് വോട്ടര്‍മാരെ തിരഞ്ഞുപിടിച്ചു വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടി മാറ്റിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button