സോള്‍ : ഉത്തര കൊറിയ വീണ്ടും അജ്ഞാത മിസൈല്‍ പരീക്ഷിച്ചുവെന്ന് സംശയം :. ലോകം വീണ്ടും ആശങ്കയില്‍. ആണവനിരായുധീകരണ ചര്‍ച്ചകള്‍ക്കിടെ ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായാണ് ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ വാദം. ഉത്തര കൊറിയ പുതിയ മിസൈലുകള്‍ പരീക്ഷിച്ച് ഒരാഴ്ച തികയുംമുന്‍പാണ് അജ്ഞാത ആയുധത്തിന്റെ വിവരങ്ങളും പുറത്തുവന്നത്. ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കും യുഎസുമായുള്ള കൂടിയാലോചനകള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന നീക്കമാണിത്.
വൈകിട്ട് 4.30ന് രാജ്യത്തിന്റെ പടിഞ്ഞാറന്‍ പോങ്ബുക് പ്രവിശ്യയിലെ സിനോ-രി മേഖലയിലായിരുന്നു പരീക്ഷണമെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ സംവിധാനത്തിന്റെ ആസ്ഥാനമായാണു സിനോ-രി അറിയപ്പെടുന്നത്. 2017ല്‍ നടത്തിയതിനു സമാനമായ വിക്ഷേപണമാണു കഴിഞ്ഞദിവസം നടത്തിയതെന്നു റിപ്പോര്‍ട്ടുണ്ട്.
Post Your Comments