ധന്‍ബാദ്: ഇന്ത്യ നരേന്ദ്ര മോദിക്കൊപ്പമെന്ന് വെളിപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വ്യത്യസ്ത അഭിരുചികള്‍ കൊണ്ടും സംസ്‌കാരങ്ങള്‍കൊണ്ടും ഇന്ത്യന്‍ ജനത വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി ഇന്ത്യന്‍ ജനത ഉരുവിട്ടതിനാല്‍ ഇന്ത്യന്‍ ജനത ഒന്നിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
പാവങ്ങളുടെ ക്ഷേമത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ 55 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യന്‍ കഴിഞ്ഞില്ലെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നേതാവിനെ അല്ല, ജീവിതം രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവച്ച നോതാവിനെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഒരു ദിവസം പോലും അവധി എടുക്കാതെയാണ് മോദി പ്രവര്‍ത്തിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയെ നോക്കൂ. ഒന്നും വെളിപ്പെടുത്താതെ അമ്മയെ വിഷമത്തിലാക്കി അദ്ദേഹം നീണ്ട അവധിയാത്രകള്‍ നടത്തുകയാണെന്നും അമിത് ഷാ പരിഹസിച്ചു.
Post Your Comments