മെല്‍ബണ്‍: കഴിഞ്ഞ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ് കണ്ടെത്തി. ട്രിപ്പിള്‍ എം എന്ന റേഡിയോ ചാനലാണ് ട്വിറ്റര്‍ അകൗണ്ടിലൂടെ ഈ വിവരം പുറത്ത് വിടുന്നത്. റേഡിയോ സ്റ്റേഷന്റെ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് നോട്ടിലെ അക്ഷരത്തെറ്റിനെ പറ്റി ആദ്യമായി സൂചിപ്പിച്ചത്.
50 ഡോളര്‍ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ പ്രഥമ വനിത അംഗമായ എഡിത്ത് കോവന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളിലാണ് തെറ്റ് സംഭവിച്ചത്. പ്രസംഗത്തിലെ ‘റെസ്‌പോന്‍സിബിലിറ്റി’ എന്ന വാക്കിലാണ് അക്ഷരപ്പിശക് കാണാന്‍ സാധിക്കുന്നത്. ഈ വാക്കില്‍ ‘എല്ലി’നും ‘റ്റി’ക്കുമിടയില്‍ വരേണ്ട ‘ഐ’ എന്ന അക്ഷരം ഉള്‍പ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയയില്‍ നിലവില്‍ സര്‍ക്കുലേഷന്‍ ഉള്ള നോട്ടുകളില്‍ 46 ശതമാനവും 50 ഡോളര്‍ നോട്ടാണ്. നോട്ടിലെ അക്ഷരത്തെറ്റ് ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും അടുത്ത പ്രിന്റില്‍ തിരുത്തുമെന്നും റിസര്‍വ് ബാങ്ക് വക്താവ് അറിയിച്ചു.
Post Your Comments