കൊച്ചി : സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കൊച്ചി മരടില്‍ ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റിന്റെ ഉടമകള്‍ ഭൂരിഭാഗവും സിനിമപ്രമുഖരാണ്. അവരെയാണ് കോടതി വിധി കാര്യമായി ബാധിച്ചത്.
തീരദേശപരിപാലനനിയമം ലംഘിച്ചാണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി ഞെട്ടിച്ചുവെന്നും, ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് ചട്ടലംഘനങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് ഉടമകളുടെ വാദം. അതേസമയം ഉത്തരവ് നടപ്പിലാക്കുമെന്ന് മരട് നഗരസഭ ചെയപേഴ്സണ്‍ ടിഎച്ച് നാദിറ പറഞ്ഞു.
കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉള്ള, തീരദേശ പരിപാലന നിയമ പ്രകാരം സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് അഞ്ച് ഫ്ളാറ്റുകളും നിലനില്‍ക്കുന്നത്. എല്ലാം ആഡംബര ഫ്ളാറ്റുകളുടെ ഗണത്തില്‍ പെടുന്നവ. ഭൂരിഭാഗം തമസക്കാരും പ്രവാസികള്‍. സിനിമ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഉടമകളായി ഉണ്ട്. പ്രമുഖരില്‍ മുന്‍നിര താരങ്ങളും സംവിധായകരുമുണ്ട്. ഫ്ളാറ്റ് മേല്‍ ഇങ്ങനെയൊരു നിയമ പ്രശ്നം ഉള്ള കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല എന്നും ഇവര്‍ പറയുന്നു.
ഫ്ലാറ്റിലെ താമസക്കാരുടെ വാദം ഒരു ഘട്ടത്തില്‍ പോലും കേട്ടിരുന്നില്ല. നിര്‍മ്മാതാക്കളുടെ നിയമലംഘനത്തിന് താമസക്കാര്‍ ഇരയാവുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരിക്കും സുപ്രിം കോടതിയില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കുക. സുപ്രിം കോടതി ഉത്തരവ് അംഗീകരിച്ച് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കുമെന്ന നിലപാടിലാണ് മരട് നഗരസഭ.
Post Your Comments