ന്യൂഡല്‍ഹി: ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്ന കാര്യത്തതില്‍ കേരളത്തിലും ബംഗാളിലും വ്യത്യസ്ത നിലപാട് സ്വീകരിച്ചതില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അതൃപ്തി. കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ച ജമാഅത്തെ ഇസ്‌ലാമി ബംഗാളില്‍ കോണ്‍ഗ്രസിനെതിരെ മല്‍സരിച്ചു. ഇത് പ്രത്യക്ഷത്തില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായം സംഘടനയ്ക്കകത്ത് ശക്തമായി.
ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് വാദിച്ച് കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ടി മല്‍സരരംഗത്തുനിന്ന് പിന്‍വാങ്ങി. എന്നാല്‍, ബംഗാളില്‍ വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥികളെ രംഗത്തിറക്കി. ബംഗാളിലെ കോണ്‍ഗ്രസിന്റെ ചുരുക്കം സിറ്റിങ് സീറ്റുകളിലൊന്നായ ജംഗിപ്പുരില്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ ദേശീയ അധ്യക്ഷന്‍ ഡോ. എസ് ക്യു ആര്‍ ഇല്യാസാണ് സ്ഥാനാര്‍ഥി.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രണബ് മുഖര്‍ജി രണ്ടുവട്ടം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ 2012 ല്‍ ഉപതെരഞ്ഞെടുപ്പിലാണ് അഭിജിത്ത് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന അഭിജിത്ത് ഇക്കുറിയും വലിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. സുള്‍ഫിക്കര്‍ അലിയാണ് സിപിഐ എം സ്ഥാനാര്‍ഥി. തൃണമൂലിനായി ഖലീലുര്‍ റഹ്മാനും ബിജെപിക്കായി മഫൂജ ഖാത്തൂണും രംഗത്തുണ്ട്. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ഏക സ്ഥാനാര്‍ഥിയാണ് ഖാത്തൂണ്‍. എസ്ഡിപിഐക്കായി തഹിദുല്‍ ഇസ്ലാമും മല്‍സരിക്കുന്നുണ്ട്.
Post Your Comments