Latest NewsKeralaIndia

‘സംഘ പരിവാർ മുസ്ലീങ്ങളെ ഇല്ലാതാക്കുമെന്ന ദുഷ്പ്രചരണം നടത്തി സിപിഎം മുസ്ലീo യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നു’: കെ പി ശശികല

പൊട്ടിത്തെറിക്കാൻ നിൽക്കുന്ന ആളുകളുടെ പേരിൽ കേരളത്തിൽ കേസില്ല. എന്നാൽ വിശ്വാസം സംരക്ഷിക്കാൻ പോയവരുടെ പേരിൽ ആയിരത്തോളം കേസുകളാണ് ഉള്ളത്.

പാലക്കാട്: കേരളത്തിലെ ഇടത് വലത് സർക്കാറുകൾ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ റിയാസ് അബൂബക്കർമാർ ഇന്ന് ഉണ്ടാവില്ലായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല .സംഘ പരിവാർ മുസ്ലീങ്ങളെ ഇല്ലാതാക്കുമെന്ന ദുഷ്പ്രചരണം നടത്തി സിപിഎം മുസ്ലീo യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. മതത്തെ ദുരുപയോഗം ചെയ്യുന്നവരെ എതിർക്കാൻ മുസ്ലീം സമുഹം തയ്യാറാവണമെന്നും ശശികല പറഞ്ഞു.

പൊട്ടിത്തെറിക്കാൻ നിൽക്കുന്ന ആളുകളുടെ പേരിൽ കേരളത്തിൽ കേസില്ല. എന്നാൽ വിശ്വാസം സംരക്ഷിക്കാൻ പോയവരുടെ പേരിൽ ആയിരത്തോളം കേസുകളാണ് ഉള്ളത്. സമാധാനകാംക്ഷികളായ മുസ്ലീങ്ങളെ ആർക്കും വേണ്ട. തീവ്രവാദികളായ മുസ്ലീങ്ങളെയാണ് എല്ലാവർക്കും വേണ്ടത്. കുടുംബത്തെ വഴിയാധാരമാക്കിയാണ് ചെറുപ്പക്കാർ താടിയും തലയും വളർത്തി പൊട്ടിത്തെറിക്കാൻ നടക്കുന്നത്.

ശബരിമലയിൽ നാമം ചൊല്ലരുതെന്ന് പറയുന്ന നാട്ടിൽ തീവ്രവാദം പഠിപ്പിക്കരുത് എന്ന് പറയാൻ സംവിധാനമില്ല. ഓരോ മനസ്സിലും വളരുന്ന തീവ്രവാദത്തെ പുറത്തെടുക്കാൻ സമൂഹം ഒന്നായി ശ്രമിക്കണമെന്നും അവർ പറഞ്ഞു. പാലക്കാട് മുതലമടയിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button