NewsIndia

ഒഡീഷയെ ഇരുട്ടിലാക്കി ഫോനി തീരം വിട്ടു

 

35 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി പുനരുദ്ധരിക്കാനുള്ള ബാധ്യത സര്‍ക്കാറിന് ബാക്കിയാക്കി ഫോനി ഒഡീഷ തീരം വിട്ടു. പുരി, കുര്‍ദ്ദ, കട്ടക്ക് ജില്ലകളിലാണ് വൈദ്യുതി വകുപ്പിന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. 15 ലക്ഷം ഇലക്ട്രിക്ക് പോസ്റ്റുകള്‍ പിഴുതെറിയപ്പെട്ടു. ചുഴലിക്കാറ്റിന് മുന്‍പും ശേഷവുമുള്ള ഭുവനേശ്വറിലെയും കട്ടക്കിലെയും ദൃശ്യങ്ങള്‍ നാസ പുറത്തു വിട്ടിട്ടുണ്ട്. ഫോനി ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ തോത് ഇത് വ്യക്തമാക്കുന്നു.

ഫോനി ചുഴലിക്കാറ്റ് വീശുന്നതിനു മുന്‍പ് ഏപ്രില്‍ 30ാം തിയതിയിലെയും ശേഷം മെയ് 4, 5 തീയതികളിലേയും ചിത്രങ്ങളാണ് നാസ പുറത്തു വിട്ടത്. ‘സുമോമി എന്‍പിപി ഉപഗ്രഹത്തില്‍ ദൃശ്യമായ ഇന്‍ഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റര്‍ സ്യൂട്ട് (VIIRS) വഴിയാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതെന്ന് ഏജന്‍സി വെബ്‌സൈറ്റ് വ്യക്തമാക്കി. ചുഴലിക്കാറ്റില്‍ പൂര്‍ണമായും വൈദ്യുതി നിലച്ച 9 ജില്ലകളില്‍ 8 എണ്ണത്തില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. പല സ്ഥലങ്ങളിലും ഫീഡര്‍ സിസ്റ്റം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ പോലും മെയ് 12ന് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാകുകയുള്ളുവെന്നാണ് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി സപ്ലൈ യൂട്ടിലിറ്റി അറിയിച്ചിരിക്കുന്നത്. മെയ് 10 ആകുമ്പോഴേക്കും 70-80 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാമെന്നും മെയ് 12 ആകുമ്പോഴേക്കും വൈദ്യുതി വിതരണം പൂര്‍ത്തിയാക്കാനാകുമെന്നും ഒഡിഷയുടെ പബ്ലിക് റിലേഷന്‍സ് സെക്രട്ടറിയായ സഞ്ജയ് സിംഗ് പറഞ്ഞു. പകല്‍സമയത്ത് വെയില്‍ കൂടുതലായതിനാല്‍ ജനങ്ങള്‍ക്ക് ഈര്‍പ്പവും കൂടിയ ചൂടും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഏകദേശം 7,000 പേര്‍ വൈദ്യുതി പുനസ്ഥാപിക്കാനായി ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈദ്യുതി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന 33 കെ.വി.യും 11 കെ.വി. ഫീഡറും ഘട്ടം ഘട്ടമായി ചാര്‍ജ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

43 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉഷ്ണകാലത്ത് ഒഡീഷയില്‍ ചുഴലിക്കാറ്റെത്തുന്നത്. ഇതിന് പുറമേ ഫൈലിന്‍, ഹുദ്ഹുദ്, തിത്‌ലി കൂടാതെ 9000 പേര്‍ കൊല്ലപ്പെട്ട 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റ് പോലും ശൈത്യകാലത്താണ് ഉണ്ടായത്. ഈ ഉഷ്ണ കാലത്ത് വൈദ്യുതി പുനസ്ഥാപിക്കാന്‍ കാലതാമസമെടുക്കുന്നത് ജനങ്ങളെ വലിയ തോതിലാണ് വലച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ 33KV, 11KV ലൈനുകള്‍ ചാര്‍ജുചെയ്യാന്‍ വലിയ ചൂടാണ് സഹിക്കേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button