
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം വൈകി, നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനം വൈകിയതിനെതിരെ യാത്രക്കാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. യാത്രക്കാർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നെടുമ്പാശേരിയിൽ നിന്ന് ഇന്ന് വൈകീട്ട് 6.50ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനത്തിന്‍റെ യാത്ര സാങ്കേതിക തകരാറിനെ തുടർന്ന് നാളെ വെളുപ്പിന് ഒരു മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കൃത്യമായി സമയം മാറ്റിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനിയുടെ വാദം.
പക്ഷേ അത്തരമൊരു അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും നോമ്പ് തുറക്കാനുള്ള സൗകര്യം പോലും അധികൃതർ ഒരുക്കിയില്ലെന്നുമായിരുന്നു യാത്രക്കാരുടെ പരാതി.
Post Your Comments