KeralaLatest NewsEducation & Career

പൈലറ്റാകാം: തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാഡമിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം•തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ +2 അഥവാ തത്തുല്യയോഗ്യതയും (വൊക്കേഷണൽ ഹയർസെക്കറി ഒഴികെ) മാത്സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 55 ശതമാനം മാർക്കുമുളളവർക്ക് പൊതു വിഭാഗത്തിൽ അപേക്ഷിക്കാം.

45 ശതമാനം മാർക്കോടെ +2 അഥവാ തത്തുല്യ യോഗ്യതയും (വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒഴികെ) മാത്സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തമായി 50 ശതമാനം മാർക്കുമാണ് എസ്.സി/എസ്.ടി വിഭാഗം അപേക്ഷകർക്ക് വേണ്ടത്. എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയിൽ ലഭിക്കേണ്ട മാർക്കിൽ 5 ശതമാനം ഇളവ് നൽക്കും.

01 ജൂൺ 2019ന് 17 വയസ്സ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷ, ആവശ്യമുളളരേഖകൾ, അപേക്ഷാ ഫീസിനുളള ഡിമാൻഡ് ഡ്രാഫ്ട് എന്നിവ സഹിതം മേയ് 31 നകം നൽകണം.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.rajivgandhiacademyforaviationtechnology.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2501814, 2501977

shortlink

Related Articles

Post Your Comments

Related Articles


Back to top button