ന്യൂഡല്‍ഹി: മരണത്തിന് കീഴടങ്ങിയ കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം. നോയിഡ സ്വദേശി വിവേക് ശ്രീധറിന് എഴുതിയ മൂന്ന് വിഷയങ്ങളില്‍ 95-ലേറെ മാര്‍ക്ക്. പരീക്ഷ നടന്നുകൊണ്ടിരുന്ന സമയത്താണ് വിവേക് മരണത്തിന് കീഴങ്ങിയത്.രണ്ടാം വയസില്‍ ബാധിച്ച മസ്ക്യുലര്‍ ഡിസ്ട്രോഫിവാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത്.
അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു വിവേക്. വിവേകിന് ഇംഗ്ലീഷിന് 100, സയന്‍സിന് 96, സംസ്കൃതത്തിന് 97 എന്നിങ്ങനെയാണ് മാര്‍ക്ക്. കംപ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് പരീക്ഷകള്‍ എഴുതുന്നതിന് മുമ്പ് വിവേക് മരിച്ചിരുന്നു.അസുഖബാധിതനായി ക്ഷീണിതനായിട്ടും വിവേക് പൊതുവിഭാഗത്തിലാണ് പരീക്ഷ എഴുതിയത്. ഇംഗ്ലീഷ്, സയന്‍സ് പരീക്ഷകള്‍ക്ക് സ്ക്രൈബിനെ വെച്ചിരുന്നെങ്കിലും സംസ്കൃതം സ്വയം എഴുതുകയായിരുന്നു.
Post Your Comments