തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കിൽ
മുണ്ടൂർ പുറ്റേക്കര റോഡിൽ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ എന്ന ചോദ്യവുമായി അനിൽ അക്കര എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആന കൊന്നാലും, വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത് മനുഷ്യജീവനാണ്, അതിൽ
രാഷ്ട്രീയമൊന്നുമില്ലെന്നും എന്തുകൊണ്ട് ആറുമാസമായി ഇവിടെ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിയാക്കുമെന്ന് നിയമസഭയിൽ മന്ത്രി എനിക്ക് നൽകിയ ഉറപ്പ് എന്തുകൊണ്ട് ജില്ലാ ഭരണകൂടത്തിന് പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ബഹു കളക്ടർ ,
തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കിൽ
മുണ്ടൂർ പുറ്റേക്കര റോഡിൽ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ
ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ ?
എന്തുകൊണ്ട് ആറുമാസമായി ഇവിടെ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിയാക്കുമെന്ന് നിയമസഭയിൽ മന്ത്രി എനിക്ക് നൽകിയ ഉറപ്പ് എന്തുകൊണ്ട് ജില്ലാ ഭരണകൂടത്തിന് പൂർത്തിയാക്കാൻ സാധിക്കുന്നില്ല .
ഇവിടെ സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിന് ജില്ലാ ഭരണകൂടം അടിമപ്പെടുന്നു .
ആന കൊന്നാലും ,വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത്
മനുഷ്യജീവനാണ് ,അതിൽ
രാഷ്ട്രീയമൊന്നുമില്ല .
Post Your Comments