കൊച്ചി : നഴ്സിംഗ് സംഘടനയുടെ സാമ്പത്തിക തട്ടിപ്പ് , ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. . നഴ്സിങ് സംഘടന (യുഎന്‍എ)യുടെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നടത്താനാണ് തീരുമാനം. തിരുവനന്തപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തില്‍ സംഘടനാ ഭാരാവഹികളുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാരോപിച്ച് മുന്‍ ഭാരവാഹി സിബി മുകേഷ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്. സംഘടനയുടെ വാര്‍ഷിക കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വൌച്ചറുകള്‍ തുടങ്ങി നിരവധി രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്
Post Your Comments