ഷാർജ : ചരക്കു കപ്പലിൽ തീപിടിത്തം. ഖാലിദ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കു കപ്പലിൽ ഇന്ന് രാവിലെ 6.44നാണു തീപിടിത്തമുണ്ടായത്. ജീവനക്കാരായ 13 ഇന്ത്യക്കാരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഷാർജയിൽ നിന്നും ഇതര എമിറേറ്റുകളിൽ നിന്നും ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തു മറ്റു കപ്പലുകളും ബോട്ടുകളും ഉണ്ടായിരുന്നു.
ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരം ലഭ്യമായിട്ടില്ല. മലയാളികളാരുമില്ലെന്നാണ് റിപ്പോർട്ട്. ഇറാനിലേയ്ക്കും ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കുമുള്ള 6,000 ഗാലൻ ഡീസൽ, 120 വാഹനങ്ങൾ, 300 ടയറുകൾ തുടങ്ങിയവ കയറ്റിയ കപ്പലിനാണ് തീ പിടിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് വക്താവ് മേജർ ഹാനി അൽ നഖ് ബി അറിയിച്ചു.
Post Your Comments