ബ്രേക്ക് കാലിപ്പര്‍ ബോള്‍ട്ടില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കായി ബുള്ളറ്റ് 350, ബുള്ളറ്റ് 500, ഇലക്ട്ര മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20 -നും 2019 ഏപ്രില്‍ 30 -നുമിടയ്ക്ക് നിര്‍മ്മിച്ച ഏഴായിരം ബുള്ളറ്റ്, ഇലക്ട്ര യൂണിറ്റുകളില്‍ പ്രശ്നസാധ്യതയുണ്ടെന്ന് കരുതുന്നു.
ഇവ പരിശോധിച്ച് തകരാര്‍ സൗജന്യമായി പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യ്ക്ക് വിപണിയില്‍ 1.21 ലക്ഷം രൂപയും ബുള്ളറ്റ് 500നു 1.88 ലക്ഷം രൂപയുമാണ് വില.
Post Your Comments