വള്ളിക്കുന്ന്: പോരായ്മകളെ അതിജീവിച്ച് വിജയത്തിലേയ്ക്ക് കുതിച്ചു കയറിയെ ദേവിക എന്ന പതിനഞ്ചു വയസ്സുകാരിയുടെ ജീവിതം എല്ലാവര്‍ക്കും പ്രചേദനമാണ്. എസ്എസ്എല്‍സി പരീക്ഷ ഫലം വന്നപ്പോള്‍ ദേവിക നേടിയ ഉയര്‍ന്ന മാര്‍ക്കിന് ഇരിട്ടി മധുരമാണ്. ജന്മനാ ഇരു കൈകളും ഇല്ലാതെതിരുന്ന ദേവിക കാലുകളുപയോഗിച്ചാണ് പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.
ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളാണ് ഈ കൊച്ചി മിടുക്കി. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്നതിനാല്‍ ദേവികയുടെ മാതാപിതാക്കള്‍ അവളെ കാലുകൊണ്ടാണ് എഴുതാന്‍ പഠിപ്പിച്ചത്. പിന്നീട് ഒരു പരീക്ഷയില്‍ പോലും ദേവികയ്ക്ക് ഒരാളുടെ പോലും സഹായം വേണ്ടി വന്നിട്ടില്ല.
പരീക്ഷയ്ക്ക് സ്‌ക്രൈബിനെവെച്ച് എഴുതിക്കാന്‍ അനുവാദമുണ്ടെയെങ്കിലും സ്വന്തം കാല്‍ വിരലിുകള്‍ക്കുള്ളില്‍ പേന ഒതുക്കിയാണ് മുഴുവന്‍ പരീക്ഷകളും എഴുതിയത്. രണ്ട് പരീക്ഷയ്ക്ക് മാത്രം അനുവദിച്ച സമയത്തില്‍ കുറച്ചധികം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവര്‍ക്കൊപ്പം കൃത്യസമയത്ത് എഴുതിത്തീര്‍ത്തു. ഗ്രേസ്മാര്‍ക്കുപോലും ഇല്ലാതെയാണ് ദേവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
നല്ലൊരു ചിത്രകാരി കൂടിയാണ് ദേവിക. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക കാലുകൊണ്ട് വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് വിഷയം പഠിക്കണമെന്നും ബിരുദ പഠനം കഴിഞ്ഞ് സിവില്‍ സര്‍വീസ് നേടണം എന്നുമാണ് ദേവികയുടെ ആഗ്രഹം. അച്ഛന്‍ സി.പി. സജീവ് തേഞ്ഞിപ്പലം പോലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.
Post Your Comments