ചണ്ഡീഗഢ്: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ കൊള്ളയടിച്ച ‘രാജാക്കന്മാരെ’ അടുത്ത അഞ്ച് വര്‍ഷത്തിനകം ജയിലിലടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1984-ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിനെ അടിസ്ഥാനമാക്കി കോണ്‍ഗ്രസിനെതിരേയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഡല്‍ഹി,ഹരിയാന,പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കിയത് കോണ്‍ഗ്രസ് കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും 34 വര്‍ഷത്തിനിടയില്‍ നിരവധി കമ്മീഷനുകള്‍ രൂപീകരിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതികള്‍ക്കെതിരായ നടപടികള്‍ തന്റെ സര്‍ക്കാര്‍ ആരംഭിച്ചു എന്നും മോദി പറഞ്ഞു.. കേന്ദ്രത്തിലും ഹരിയാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകരുടെ ഭൂമി തുച്ഛമായ വിലക്ക് അവര്‍ സ്വന്തമാക്കി. നിങ്ങളുടെ അനുഗ്രഹത്താല്‍ അവരെയെല്ലാം കോടതിയിലെത്തിക്കാന്‍ ഈ കാവല്‍ക്കാരനു കഴിഞ്ഞു. ജാമ്യം ലഭിക്കാന്‍ വേണ്ടി അവര്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. ഞങ്ങള്‍ രാജാക്കന്മാരാണെന്നും തങ്ങളെ ആരും തൊടില്ലെന്നുമായിരുന്നു അവരുടെ വിചാരം. എന്നാല്‍ ഇന്ന് അവര്‍ പരിഭ്രാന്തരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments