ന്യൂഡല്‍ഹി: കേരളം ഭീകരവാദത്തിന്റെ സര്‍വകലാശാലയായി മാറിയെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. പാകിസ്ഥാൻ സര്‍ക്കാരിനു സമാനമായി കേരള സര്‍ക്കാരില്‍ നിന്ന് ഭീകരർക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ട്. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് മൂന്നു പേര് അറസ്റ്റിലായതിൽ നിന്നും ഇക്കാര്യം മനസിലാക്കാവുന്നതാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെത്തി നടപടികൾ സ്വീകരിക്കുമ്പോൾ കേരള പോലീസ് വെറുതെ ഇരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments