കൊച്ചി: പൈനാപ്പിള്‍ വില റെക്കോര്‍ഡില്‍.പഴുത്ത പൈനാപ്പിളിന് ഇപ്പോള്‍ വാഴക്കുളം മാര്‍ക്കറ്റില്‍ 50 രൂപയാണ് കിലോഗ്രാമിന് വില. പ്രളയവും തുടര്‍ന്നുള്ള പ്രതിസന്ധികളും മൂലം കിലോഗ്രാമിന് ഏഴു രൂപ വരെയായി കുറഞ്ഞ പൈനാപ്പിള്‍ വില അനുകൂല സാഹചര്യം വന്നപ്പോള്‍ കുതിച്ചു കയറുകയായിരുന്നു.
പൈനാപ്പിളിന് ആറു വര്‍ഷത്തിനിടെ ലഭിക്കുന്ന മികച്ച വിലയാണിത്.കടുത്ത വേനലും റമസാന്‍ കാലവും ഉല്‍പാദനത്തിലുണ്ടായ വലിയ കുറവും പൈനാപ്പിള്‍ വില ഉയരാന്‍ കാരണമായി. മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു വിപണികളില്‍ പൈനാപ്പിളിന് ആവശ്യക്കാരേറിയിട്ടുണ്ട്
പൈനാപ്പിളിന്റെ വില കുത്തനെ താഴേക്കു വരുമെന്ന ആശങ്കയില്‍ കര്‍ഷകര്‍ പച്ച പൈനാപ്പിള്‍ വെട്ടി വിപണിയിലെത്തിക്കുന്നതാണ് പഴുത്ത പൈനാപ്പിളിന് വില ഉയരാന്‍ കാരണം. പച്ചയ്ക്കും ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. ഇന്നലെ പഴുത്ത പൈനാപ്പിളിന് 50 രൂപയും പച്ചയ്ക്ക് 42 രൂപയമാണ് മാര്‍ക്കറ്റില്‍ വില
Post Your Comments