കോഴിക്കോട്: നിപ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികഞ്ഞു. നിപയുടെ ആദ്യത്തെ ഇര മരിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും സഹായധനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.കോഴിക്കോട് 18 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ബാധയായിരുന്നു നിപ.
നിപ ബാധിച്ച് ആദ്യം മരിച്ച പേരാമ്പ്രയിലെ സാബിത്തിന്‍റെ കുടുംബം ഇപ്പോഴും സർക്കാരിന്റെ സഹായധനം കാത്തിരിക്കുകയാണ്. സാബിത്തിന്‍റെ മരണം നിപ്പ മൂലമെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.ഇടക്ക് പരാതിയുമായി വില്ലേജ് ഓഫീസില്‍ ചെന്നിരുന്നെങ്കിലും പിന്നീട് ഇവര്‍ ആരോടും പരാതി പറഞ്ഞില്ല. എന്നാല്‍ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചതായും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കുമെന്നും കോഴിക്കോട് ഡിഎംഒ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
സാബിത്തിന് പിന്നാലെ ഉപ്പയും സഹോദരനും വൈറസ് ബാധയേറ്റ് മരിച്ചതോടെ സൂപ്പിക്കടയിലെ വളച്ചു കെട്ടി വീട്ടില്‍ ഉമ്മയും അനിയന്‍ മുത്തലിബും തനിച്ചായി. സാബിത്ത് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മരണ കാരണം നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഉറ്റവരുടെ മരണത്തിന് ശേഷം സാബിത്തിന്‍റെ ഉമ്മയും അനിയനും വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്താണ് താമസം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മുത്തലിബിന്‍റെ ഏക ലക്ഷ്യം ഉമ്മയുടെ സന്തോഷം മാത്രമാണ്.
Post Your Comments