കൊച്ചി: കെ.മുരളീധരനെതിരെ മന്ത്രി എം.എം.മണി . ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ കെ.മുരളീധരന്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് എം.എം.മണി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മണി മുരളീധരനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ വൈദ്യുതി മന്ത്രി എംഎം മണി. പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകള്‍’ കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രനാണല്ലോ കെ. മുരളീധരന്‍. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂവെന്ന് എംഎം മണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാണംകെട്ട രീതിയിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമത്തിന് ഡിജിപി കൂട്ടു നില്‍ക്കുകയാണ്.ഡിജിപി കസേരയില്‍ ഇരിക്കുന്നതിനേക്കാള്‍ എകെജി സെന്ററിലെ ശിപായി പണി നോക്കുന്നതാണ് നല്ലതെന്നായിരുന്നു മുരളിയുടെ പരാമര്‍ശം. ഗുജറാത്തിലായിരുന്നപ്പോള്‍ നരേന്ദ്രമോദിയുടെ ചെരുപ്പു നക്കിയ ബഹ്റ ഇപ്പോള്‍ പിണറായിയുടെ ചെരുപ്പു നക്കുകയാണ്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്നയാളായി അധപതിച്ചിരിക്കുകയാണ് ഡിജിപിയെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്റലിജന്‍സ് മേധാവി ശനിയാഴ്ച കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു മുരളീധരന്റെ വിവാദ പരാമര്‍ശം.
Post Your Comments