മലപ്പുറം: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ചെന്നതാണ് ഷംസുദ്ദീനെതിരായ പരാതി. വിദേശത്ത് കല്‍ക്കരി ബിസിനസ് നടത്തുന്ന ഷംസുദ്ദീന്‍ ഇപ്പോള്‍ വിയറ്റ്നാമിലാണെന്നാണ് വിവരം.
അതേസമയം ഷംസുദ്ദീനുമായി മന്ത്രി കെ.ടി ജലീലിനു അടുത്ത ബന്ധമുണ്ടെന്നും പ്രതിയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ജലീല്‍ ഇടപെട്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചു. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്തരിയും ഷംസുദ്ദനും ഒരുമിച്ച് യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമായി നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
Post Your Comments