KeralaLatest News

കെഎസ്ആർടിസിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി : 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെഎസ്ആർടിസി ഹർജി സമർപ്പിച്ചത്. കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷിചേർക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ കെഎസ്ആർടിസിയെ പിന്തുണച്ചേക്കും.

പി.എസ്.സി പട്ടികയിലുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി ആർ.വേണുഗോപാൽ അടക്കം 5 ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജികളിലാണ് താത്കാലിക ജോലിക്കാരെ പിരിച്ചുവിടാൻ ജസ്റ്റിസ് വി. ചിദംബരേഷും കെ.നാരായണ പിഷാരടിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് കഴിഞ്ഞ മാസം ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button